യുവതിയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെതിരെ കേസ്
കുത്തുപറമ്പ്.വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെ ഫോട്ടോമൊബൈൽ ഫോണിൽ പകർത്തിയ ബേങ്ക് ജീവനക്കാരനായ യുവാവിനെതിരെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കൂത്തുപറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ 10.45 ഓടെ കൂത്തുപറമ്പ് പഴയ നിരത്തിലായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി വന്ന കൂത്തുപറമ്പ് അർബൻ ബേങ്കിലെ ജീവനക്കാരനായ ഷിജിൻ ആണ് ഫോട്ടോമൊബൈലിൽ പകർത്തിയതെന്ന് കാണിച്ച് 38 കാരികൂ
ത്തുപറമ്പ് പോലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.
Click To Comment