കൂടെപ്പിറപ്പിന് ഒരു കൈതാങ്ങ്
വീണ് തലയ്ക്ക് സാരമായ പരിക്ക് പറ്റിയതിനെ തുടർന്ന് കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ 14-ാം വാർഡിലെ ഇ.പി.അനിൽകുമാർ ചികിത്സാ സഹായ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 8:30ന് കാരുണ്യയാത്ര നടത്താൻ സന്നദ്ധരായ ഹിറ ബസ്സിന്റെ ഫ്ളാഗ് ഓഫ് നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ രമേശൻ നിർവ്വഹിച്ചു. ചടങ്ങിൽ ചികിത്സാ സഹായ കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഇ.കെ.അജിത, കൺവീനർ ശ്രീ പി.രഘുനാഥ്, ബസ്സ് ഓണർ ശ്രീ.മധു, ബസ്സ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Click To Comment