ഭണ്ഡാരത്തിലെ പണം മോഷണം പോയി
കക്കാട്: അരയാൽത്തറ ബസ് സ്റ്റോപ്പിനു സമീപത്തുള്ള മുത്തപ്പൻ കെട്ടിയാടുന്ന അരയാൽത്തറയിലെ ഭണ്ഡാരത്തിലെ പണം മോഷണം പോയി. കുറ്റിയിൽ സ്ഥാപിച്ച ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചാണ് പണം കവർന്നത്. പതിനഞ്ചായിരം രൂപയോളം നഷ്ട്ടപ്പെട്ടതായി സെക്രട്ടറി പ്രേംജിത്ത് പൂച്ചാലി പറഞ്ഞു. അതേസമയം, ചില്ലറ പൈസ സമീപത്ത് ഉപേക്ഷിച്ചതായി കണ്ടെത്തി. കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Click To Comment