പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തനം തുടങ്ങി
ചക്കരക്കല്ല് : സി.എച്ച്. സെന്റ്റിന്റെ ധർമടം നിയോ മണ്ഡലം മുസ്ലിം ലീഗിന്റെ സഹകരണത്തോടെ പൂ ക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തനം തുടങ്ങി.
യൂണിറ്റ് ഉദ്ഘാടനവും കൊല്ലറോത്ത് മുഹമ്മദ് ആൻഡ് വി.സി. സൈനബ മെമ്മോറി യൽ പാലിയേറ്റീവ് വാഹനസമർ പണവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ടി.വി. അബ്ദുൽ ഖാദർ ഹാജി അധ്യക്ഷനായി.
ഹോം കെയറിനാവശ്യമായ വാഹനത്തിന്റെ താക്കോൽ കൈ മാറ്റം വി.സി. കരീം ഹാജി നിർവ ഹിച്ചു. കിയാൽ ഡയറക്ടർ ഡോ. എം.പി. ഹസ്സൻകുഞ്ഞി മുഖ്യാതിഥിയായി. അഡ്വ. അബ്ദുൽ കരീം ചേലേരി, അബൂബക്കർ ഹാജി ബ്ലാത്തൂർ, കെ.എം.സി.സി. പ്രസിഡന്റ് എം. കെ. നൗഷാദ്, ഡോ. കെ.പി. അബ്ദുൽ ഗഫൂർ, ഡോ. അമീറലി, റോഷ്നി ഖാലിദ്, അൻസാരി തില്ലങ്കേരി, അഡ്വ. എം.പി. മുഹമ്മദലി, എൻ.കെ. റഫീഖ് എന്നിവർ സംസാരിച്ചു.