പലസ്തീൻ ഐക്യദാർഢ്യ റാലി
കണ്ണൂർ : എസ്.വൈ.എസ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലിയും സമ്പൂർണ മൗലീദ് സദസ്സും പ്രത്യേക പ്രാർഥനയും നടത്തി. പഴയ ബസ്‌സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച റാലിക്ക് ഹനീഫ ഏഴാംമൈൽ, അഹമ്മദ് തേർലായി, എ.കെ.അബ്ദുൽ ബാഖി, സത്താർ വളക്കൈ, ഇബ്രാഹിം എടവച്ചാൽ പാപ്പിനിശ്ശേരി എന്നിവർ നേതൃത്വം നൽകി.
ഇസ്‍ലാമിക് സെന്ററിൽ നടന്ന മൗലീദ് സദസ്സ് സയ്യിദ് അസ്‌ലം അൽമശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഗാലിബ് തങ്ങൾ നബിദിന സന്ദേശം നടത്തി. ഉമർ നദ്‌വി തോട്ടീക്കൽ അധ്യക്ഷത വഹിച്ചു.
Click To Comment