തായ്‌ലാൻഡിൽ നിന്നെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ
തായ്‌ലാൻഡിൽ നിന്നും എത്തിച്ച മുന്തിയ ഇനം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. കണ്ണൂർ കടമ്പൂർ സ്വദേശി മുഹമ്മദ് ഫാസിലാണ് (22) അറസ്റ്റിലായത്. ഇയാളിൽ നിന്നും 2.14 കിലോ ഹൈബ്രിഡ് ഇനം കഞ്ചാവ് പിടിച്ചെടുത്തു. അന്തർദേശീയ വിപണിയിൽ ഗ്രാമിന് 3,000 രൂപയോളം വിലവരുന്ന ‘ഫാബുല്ലസോ’ എന്ന ഹൈബ്രിഡ് കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്. പാലക്കാട് എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടറും തൃശൂർ, പാലക്കാട് ഐ.ബികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മണ്ണുത്തിയിലെ ലോഡ്ജിൽ നിന്നും ഫാസിൽ പിടിയിലായത്. തായ്‌ലാൻഡിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ട് വഴിയാണ് ഇയാൾ കഞ്ചാവെത്തിച്ചത്.കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു.
Click To Comment