എന്റോവ്മെന്റ് വിതരണവും , അനുമോദനവും
കൊറ്റാളി : പുഴാതി നോർത്ത് യു പി സ്ക്കുളിൽ നടന്ന എൻഡോവ്മെന്റ് വിതരണവും , അനു മോദനവും കൗൺസിലർ കൂക്കിരി രാജേഷിന്റെ അദ്യക്ഷതയിൽ മേയർ അഡ്വ. ടി.ഒ. മോഹനൻ ഉൽഘാടനം നിർവ്വഹിച്ചു. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ അവാർഡ് ജേതാവ് വി.വി, സു കന്യക്കുളള ആദരവും മേയർ നിർവ്വഹിച്ചു. കൗൺസിലർ ടി രവീന്ദ്രൻ , ബിജിമോൾ ഒ കെ, (AEO പാപ്പിനിശ്ശേരി ) എൻ ,കെ, ബാലഗോപാലൻ മാസ്റ്റർ . പി.ടി.എ പ്രസിഡന്റ്, മഹേഷ് പി വി . രശ്മി കെ. താജുദ്ദീൻ എം , എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ അബ്ദുൾ റാഷിദ് പി , സ്വാഗതവും എസ് ആർ ജി കൺവീനർ ജിഷ പി നന്ദിയും പറഞ്ഞു. പി പി വേലായുധൻ മാസ്റ്റർ മെമ്മോറിയൽ എൻഡോവ്മെന്റ്, വി.വി. സുലോചന ടീച്ചർ മാതാപിതാക്കളുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോവ്മെന്റ്.കോമത്ത് വിജയൻ മാസ്റ്റർ (മുൻ മാനേജർ ) ശ്രീമതി എം രമ ടീച്ചർ (മുൻH M) വി കെ. അരവിന്ദൻ മാസറ്റർ (മുൻ അദ്ധ്യാപകൻ) മാതാപിതാക്കളുടെ സ്മരണാർത്ഥം. സി പി സുമാ വതി മെമ്മോറിയൽ , എം. പുരുഷോത്തമൻ നമ്പ്യാർ (റിട്ട ഡിവിഷണൽ എംപ്ലോയിമെന്റ് ഓഫീസ ർ )മെമ്മോറിയൽ എൻഡോവ്മെന്റുകളും ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്ക് നൽകി. ഹരിത കർമ്മസേനാംഗങ്ങളായ പി.പി. വിദ്യ, ഉഷാകുമാരിക്കും മേയർ ചടങ്ങിൽ വെച്ച് മൊമെന്റോ നൽകി അനുമോദിച്ചു. സ്കൂളിലെ സയൻസ് ലാബിന് വേണ്ടി പി.പി. വേലായുധൻ മാസ്റ്ററുടെ കുടുംബം മൈ ക്രോ സ്കോപ്പ് ചടങ്ങിൽ സ്കൂൾ ലീഡർ സായ് കൃഷ്ണ ക്ക് കൈമാറി.