Home KANNUR പരിശീലന കേമ്പ്
KANNUR - October 12, 2023

പരിശീലന കേമ്പ്

കമ്പിൽ :ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ വർക്ക് റെഡിനസ് പ്രോഗ്രാമിലൂടെ സർക്കാർ നടത്തുന്ന വിവിധ തൊഴിൽ മേളകളിൽ പങ്കാളി ആകാനു ജോലി നേടാനുമുള മൂന്നു ദിവസത്തെ പരിശീലന കേമ്പ് അക്ഷര കോളേജിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ രാധാകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. ഇതോടൊപ്പം പ്രൈവറ്റ് മേഖലയിലെ നിരവധി തൊഴിൽ സാധ്യതകൾ സർക്കാർ മേൽനോട്ടത്തിൽ കമ്മ്യൂണിറ്റി സ്കിൽ പാർക്കിലൂടെ സാധ്യ മാകും.ഇൻറർവ്യൂ കൾ അഭിമുഖീകരിക്കാനും , വ്യക്തിത്വ വികസനം നേടാനും സാധ്യമായ പരിശീലനങ്ങൾ വിദ്യാർത്ഥികൾക്ക് പരിശീലന ക്യാമ്പിലൂടെ നൽകുന്നതാണ്. ക്യാമ്പിന് വീണ ബാലകൃഷ്ണൻ , ട്രെയിനർ കെ ശോഭിത കോഡിനേറ്റർ കെ സുനിഷ എന്നിവർ നേതൃത്ത്വം നൽകും

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും അസാ പിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്ന് ദിവസത്തെ വർക്ക് റീഡിനസ് പ്രോഗ്രാം അക്ഷര കോളേജ് പ്രിൻസിപ്പാൾ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും