മോർഫ് ചെയ്ത നഗ്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
പയ്യന്നൂർ.വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ മോർഫ് ചെയ്ത നഗ്ന വീഡിയോയും ഫോട്ടോയും നവ മാധ്യമത്തിൽ പ്രചരിപ്പിച്ച യുവാവിനെതിരെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.രാമന്തളി ഗ്രാമപഞ്ചായത്തിലെ 18 കാരിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കൊവ്വ പ്പുറം സ്വദേശിയായ യുവാവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.സൗഹൃദം നടിച്ച് യുവാവ് പെൺകുട്ടിയെ ശല്യം ചെയ്യുകയും ഇക്കഴിഞ്ഞ 7 ന് ശനിയാഴ്ച ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്‌ത് നഗ്ന വീഡിയോയും, ഫോട്ടോയും മാക്കി പ്രചരിപ്പിച്ചതോടെ യുവാവിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
Click To Comment