ഇടിമിന്നൽ; സ്കൂൾ കെട്ടിടത്തിന് കേടുപാട്
ശ്രീകണ്ഠപുരം : കഴിഞ്ഞദിവസമുണ്ടായ ശക്തമായ ഇടിമിന്നലിൽ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. പ്ലസ് ടു ബ്ലോക്കിന്റെ പുതിയ കെട്ടിടത്തിനാണ് ഇടിമിന്നലേറ്റത്. ഇതിന്റെ ആഘാതത്തിൽ വലിയ ശബ്ദത്തോടുകൂടി സ്കൂൾഭിത്തിയുടെ കല്ലുകൾ ഇളകിത്തെറിച്ച് ഗ്രൗണ്ടിലും തൊട്ടടുത്ത യു.പി. സ്കൂൾ ഓഡിറ്റോറിയത്തിയും പതിച്ചു.
ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന വണ്ടികൾക്കും കേടുപാടുകൾ സംഭവിച്ചു. ക്ലാസ് മുറിയിലെ ഫാനും നശിച്ചു. കുട്ടികൾ ആരും ഗ്രൗണ്ടിലില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
Click To Comment