അഖില കേരള ഹദീസ് കോംപറ്റീഷൻ ഹദ്ദസനി പ്രോഗ്രാമിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹാഫിള് മുഹമ്മദ് ഷിബിലിക്ക് യൂത്ത് ലീഗിന്റെ ആദരം
കണ്ണാടിപ്പറമ്പ: ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്മെന്റ് ഓഫ് ഹദീസ്& റിലേറ്റ്ഡ് സയൻസിന്റെ കീഴിൽ സംഘടിപ്പിച്ച അഖില കേരള ഹദീസ് കോംപറ്റീഷൻ ഹദ്ദസനി പ്രോഗ്രാമിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ നിടുവാട്ട് ശാഖാ യൂത്ത് ലീഗ് പ്രവർത്തകനും ദാറുൽ ഹസനാത്ത് കോളേജിലെ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിയുമായ ഹാഫിള് മുഹമ്മദ് ഷിബിലിയെ നിടുവാട്ട് ശാഖാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ദാറുൽ ഹസനാത്തിൽ വെച്ചു നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ ഉപഹാരം കൈമാറി. പ്രസ്തുത ചടങ്ങിൽ മുഹമ്മദലി ആറാംപീടിക (മുസ്‌ലിം യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം സെക്രട്ടറി), മുസമ്മിൽ കെ.എൻ (നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്), ഹാരിസ് ബി (ശാഖാ ട്രഷറർ), ഖാദർ ബി (ശാഖാ വൈസ് പ്രസിഡന്റ്), ശംസുദ്ധീൻ ടി.കെ (ശാഖാ വൈസ് പ്രസിഡന്റ്) എന്നിവർ പങ്കെടുത്തു.