Home NARTH KANNADIPARAMBA ഹാശിം തങ്ങൾ എക്സലൻസി അവാർഡ് മാണിയൂർ ഉസ്താദിന് സമ്മാനിച്ചു
KANNADIPARAMBA - October 11, 2023

ഹാശിം തങ്ങൾ എക്സലൻസി അവാർഡ് മാണിയൂർ ഉസ്താദിന് സമ്മാനിച്ചു

ആത്മീയ രംഗത്ത് നിറഞ്ഞു നിൽക്കുമ്പോൾ തന്നെ സാമൂഹിക ശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ നടത്തിയ അനുഗ്രഹീത വ്യക്തിത്വമായിരുന്ന ഹാഷിം തങ്ങളുടെ ഓർമ്മക്കായി ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് ഏർപ്പെടുത്തിയ എക്സലൻസി അവാർഡ് വിതരണം ചെയ്തു. ഗ്രാൻഡ് മസ്ജിദിൽ നടന്ന ചടങ്ങിൽ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന എക്സലൻസി അവാർഡ് സമസ്ത കണ്ണൂർ ജില്ലാ സെക്രട്ടറി മാണിയൂർ അഹമ്മദ് മൗലവിക്ക് സമ്മാനിച്ചു. ഇസ്ലാം മതത്തിൻറെ പ്രസരണ പ്രചാരണ രംഗത്ത് നിറഞ്ഞുനിൽക്കുന്ന പണ്ഡിതരെ ആദരിക്കേണ്ടത് ഓരോ മുസ്ലിമിന്റെയും കടമയാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. അവാർഡ് ദാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. മുഖ്യരക്ഷാധികാരി സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ അധ്യക്ഷനായി. പി പി ഉമർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഗാലിബ് തങ്ങൾ, സയ്യിദ് അലി ബാഅലവി തങ്ങൾ, അബൂബക്കർ ഹാജി ബ്ലാത്തൂർ, ഇസ്മായിൽ ഹാജി കടവത്തൂർ ,അഷ്റഫ് ഹാജി പാലത്തായി, മുഹമ്മദ് കുട്ടി മയ്യിൽ, അഡ്വ.പി.വി സൈനുദ്ദീൻ, അഡ്വ.കരീംചേലേരി, എ.കെ അബ്ദുൽ ബാഖി, അഹ്മദ് തേർളായി, മാണിയൂർ അബ്ദുല്ല ഫൈസി, ബഷീർ നദ് വി, മുഹമ്മദലി ഫൈസി, ശരീഫ് ബാഖവി, മുഹമ്മദലി ആറാം പിടിക, സൈഫുദീൻ നാറാത്ത്, കെ.കെ അബൂബക്കർ ,അബൂബക്കർ ഹാജി കാട്ടാമ്പള്ളി, ഇബ്രാഹീം കുട്ടി തിരുവട്ടൂർ, കെ.കെ മുസ്തഫ, അബ്ദുല്ല ഹുദവി, ഡോ.അബ്ദുസലാം, റഹ്ദാദ് മൂഴിക്കര ,എൻ.സി മുഹമ്മദ് ഹാജി, അസ്ലം അസ്ഹരി,എ.ടി മുസ്തഫ ഹാജി, ഹഫീള് നിടുവാട്ട്, മുസ്തഫ ഹാജി മാങ്കടവ്, കീർത്തി അബ്ദുല്ല ഹാജി, അസീസ് ഹാജി മയ്യിൽ, റഫീഖ് ഹുദവി കുറ്റ്യാട്ടൂർ, നൗഷാദ് കെ.എം.സി.സി ,ശുകൂർ ഹാജി പുല്ലൂപ്പി, അനസ് ഹുദവി ,ആലിക്കുട്ടി ഹാജി പങ്കെടുത്തു.അവാർഡായി ലഭിച്ച തുക ദാറുൽ ഹസനാത്തിൻ്റെ ഉത്തരേന്ത്യൻ പദ്ധതിക്കായി മാണിയൂർ ഉസ്താദ് ശിഹാബ് തങ്ങളെ ഏൽപ്പിച്ചു.ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ സ്വാഗതവും വർക്കിംഗ് സെക്രട്ടറി കെ.പി അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും