ചന്ദനമരം മോഷണം പ്രതി അറസ്റ്റിൽ
ചക്കരക്കൽ. വീട്ടുപറമ്പിൽ നിന്ന് ചന്ദനമരം മുറിച്ചുകടത്തിയ പ്രതിയെ പോലീസ് പിടികൂടി.
കുറ്റ്യാട്ടൂർ സ്വദേശിചന്ദനം മുഹമ്മദ് എന്ന പീടിക ക്കണ്ടി ഹൗസിൽ മുഹമ്മദിനെ (66)യാണ് ചക്കരക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ.എം.സി.പവനനും സംഘവും പിടികൂടിയത്.ഇരിവേരി ആർ.വി.മൊട്ടയിലെ ഗോവിന്ദൻ്റെ പറമ്പിൽ നിന്നും ചന്ദനം മുറിച്ചുകടത്തി രക്ഷപ്പെടുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്. സഞ്ചിയിൽ കടത്തുകയായിരുന്ന അഞ്ച് കിലോ തൂക്കമുള്ള ചന്ദന മുട്ടികൾ പ്രതിയിൽ നിന്നും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Click To Comment