സർവീസ് പെൻഷനേഴ്സ് ലീഗ് ധർണ്ണ നടത്തി
കണ്ണൂർ:നാടിൻറെ പുരോഗതിയ്ക്കും സമ്പദ് വ്യവസ്ഥകെട്ടിപ്പടുക്കുന്നതിനും ജീവിതകാലം മുഴുവൻ സേവനം ചെയ്ത സർവീസ്പെൻഷൻകാർക്ക്അവരുടെഅവകാശപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിതെരുവിൽഇറങ്ങേണ്ടി വരുന്നത് പുരോഗമന ഭരണകൂടത്തിന്നാണക്കേടാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി.
ജീവിതവിലനിലവാരസൂചിക ദൈനംദിനമെന്നോണം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾസർവീസ്പെൻഷൻകാരുടെ അർഹതപ്പെട്ട ക്ഷാമബത്തപിടിച്ചെടുക്കപ്പെട്ടിരിക്കുന്നു. ആരോഗ്യ മേഖലയിൽഭാരിച്ചചികിത്സാചെലവുകൾതാങ്ങാൻ പറ്റാത്ത നിലയിൽ എത്തിയിരിക്കുമ്പോൾ പെൻഷൻകാരിൽ നിന്നും മാസംതോറുംപിടിച്ചെടുക്കുന്നതുകയ്ക്ക്ആനുപാതികമായി മെഡിസെപ് പദ്ധതിയിലൂടെ ചികിത്സാ സൗകര്യങ്ങൾഉറപ്പുവരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. അസംതൃപ്തരായഇത്തരം ജനവിഭാഗങ്ങളുടെപ്രതിഷേധങ്ങളെവകവെക്കാതെധാർഷ്ട്യവുംഅഹങ്കാരവുംനിറഞ്ഞമുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുഖലോലുപരായി ഭരിക്കാമെന്നത് മൗഢ്യമാണെന്നും കേരളം വരാനിരിക്കുന്നനാളുകളിൽഅതിനെതിരെപ്രക്ഷോഭങ്ങളുടെ തീഷ്ണത അനുഭവിക്കാൻപോവുകയാണെന്നും കരീം ചേലേരി പറഞ്ഞു.
2019ലെ പെൻഷൻ കുടിശ്ശികയും ഗഡുക്കളും ഒന്നിച്ചു നൽകുക, ഡി.എ. കുടിശ്ശിക അനുവദിക്കുക, മെഡിസെപ് പദ്ധതിയിലെ അപാതകൾപരിഹരിക്കുകതുടങ്ങിവിവിധആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളസർവീസ്പെൻഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.ജില്ലാ പ്രസിഡണ്ട് കൊട്ടില മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ അഡ്വ.എംപി മുഹമ്മദലി, ബി. കെ അഹമ്മദ്, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.ഷബീനടീച്ചർ, ആർ എം പി നേതാവ് എംസി മോഹനൻ ,കെ.കെ.കുഞ്ഞഹമ്മദ് മാസ്റ്റർ, പെൻഷനേഴ്സ് ലീഗ് ജില്ലാ ഭാരവാഹികളായ ടിപി അബ്ദുള്ള, എൻ എ ഇസ്മായിൽ, ബഷീർ ചെറിയാണ്ടി, ഓ പി മുസ്തഫ ,കെ.എം.സാബിറടീച്ചർ,പ്രസംഗിച്ചു.പി.സുലൈമാൻ ,എം.മുസ്തഫ മാസ്റ്റർ,കെ.ഖാലിദ്മാസ്റ്റർ, ,മുഹമ്മദലിമഞ്ചേരി,പി.സി.അമീനുള്ള ,ഇ.കെ.ജമാൽ , കെ പി അസൈനാർ, പി റഷീദ , ടി.മുഹമ്മദ് , അബ്ദുൽ ഖാദർവേങ്ങാട്, ടി കെ നിസാർ നേതൃത്വം നൽകി.