Home KANNUR മഴ മേഘങ്ങൾ മാറി നിന്നു , ഗോൾ മഴ വർഷിച്ച് കോർപ്പറേഷൻ ടീം .
KANNUR - October 11, 2023

മഴ മേഘങ്ങൾ മാറി നിന്നു , ഗോൾ മഴ വർഷിച്ച് കോർപ്പറേഷൻ ടീം .

കണ്ണൂർ :- ഒക്ടോബർ 15 മുതൽ 23 വരെ കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ ദസറയുടെ മുന്നോടിയായി പോലീസ് മൈതാനിയിലെ പോലീസ് ടർഫിൽ വെച്ച് നടന്ന സൗഹൃദ ഫുട്ബോൾ മൽസരം കാണികളെ മുഴുവൻ ആ വേശഭരിതരാക്കി. നാൽപ്പത് മിനുറ്റ് കളം നിറഞ്ഞ് കളിച്ച് ഹീറോയിസം കാട്ടി മേയർ നയിച്ച കോർപ്പറേഷൻ ടീം ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് കലക്ടർ ചന്ദ്രശേഖരൻ നയിച്ച പ്രസ്സ് ക്ലബ്ബ് ടീമിനെ നിലം പരിശാക്കി എന്ന് തന്നെ പറയാം. കൃത്രിമ പുല്ലുകൾക്ക് തീപ്പിടിക്കുo വിധം പ്രസ്സ് ക്ലബ് ടീം മുന്നോട്ട് കുതിച്ചപ്പോൾ നഗരപിതാവ് ടി.ഒ മോഹനന്റെ ടീം ചാട്ടുളി പോലെ തലങ്ങും , വിലങ്ങും കടിഞാൺ ഇല്ലാത്ത കുതിരകളെ പോലെ മൈതാനം നിറയെ ഓടി എതിർ ടീമിനെ തളക്കാനുള്ള കരുത്ത് കാട്ടുകയായിരുന്നു. പ്രസ്സ് കബ്ബ് താരം ജയൻ കല്യാശ്ശേരിയുടെ ശരം കണക്കെയുള്ള ഷോട്ടുകൾ കോർപ്പറേഷൻ ടീം ഗോളി നവജ്യോത് കൈപ്പടി യിൽ ഒതുക്കുക യായിരുന്നു. മേയറും , കലക്ടറും പല സമയങ്ങളിലും മുഖാമുഖം ബോളുമായി മുന്നേറാൻ ശ്രമിച്ചപ്പോൾ വട്ടമിട്ട് പറക്കുന്ന ചെമ്പരുന്തുകൾ പോലെ ഗുണ്ടു അനിയും , ജയൻ കല്യാശേരിയും തലങ്ങും വിലങ്ങും ബോളുകൾ ശരവേഗത്തിൽ കൈമാറിയപ്പോൾ ഇരു ടീമും ഒരിക്കൽക്കൂടി ഉണർന്നു കളിച്ചു. പലപ്പോഴും കോർപ്പറേഷൻ ടീമിലെ റാഷിദിന്റെ മുന്നേറ്റം പാഴാവുകയായിരുന്നു. ഇതിനിടയിൽ ജയൻ കല്യാശ്ശേരിയുടെ ഒരു കിടി ലൻ ഷോട്ട് കോർപ്പറേഷൻ ഗോളി തടുത്തപ്പോൾ ഗ്യാലറിയിൽ കൈയ്യടിപ്പൂരമായിരുന്നു. കൗൺസിലർ എം പി രാജേഷിന്റെ കാലിൽ നിന്ന് മനോഹരമായ ഒരു പാസ് മേയർ തുടുത്ത് കൊണ്ട് രാജേഷിന്ന് കൈമാറിയപ്പോൾ ശരവേഗത്തിൽ പതിനഞ്ചാം മിനുറ്റിൽ ഒന്നാം ഗോൾ നേടി മേയറുടെ ടീം വിജയം മണത്ത് തുടങ്ങി.. ഉരുക്ക് കോട്ട പോലെ പ്രതിരോധം തീർത്ത ഗുണ്ടു അനിയും , പ്രകാശൻ പയ്യനാടനും തന്ത്രം മെനഞ്ഞ് കളിച്ചപ്പോൾ രാജീവിന്റെ രണ്ടാം ഗോളും പിറവിയെടുത്തു. ഇടവേളയ്ക്ക് ക്ക് പിരിയുമ്പോൾ 2 – 0.
കോർപ്പറേഷൻ ടീമിൽ മാറ്റം വരുത്തി സുപ്രണ്ട് കൃഷ്ണൻ ആദ്യം കിട്ടിയ കോർണർ കിക്ക് വായുവിൽ ഉയർത്തി അടിച്ച പന്ത് അളന്ന് മുറിച്ചപ്പോലെ ഷൈജുവിന്റെ കാലിൽ പതിച്ചു ലക്ഷ്യം തെറ്റാതെ പോസ്റ്റിലേക്ക് 3-0 .
പെട്ടെന്നായിരുന്നു പ്രസ് ക്ലബിന്റെ മുന്നേറ്റം കിട്ടിയ അവസരം പാഴാക്കാതെ പലരേയും വെട്ടിച്ച് കൊണ്ട് യദുവിന്റെ ആശ്വാസഗോൾ, 1-3
കലക്ടറുടെ കാലിൽ നിന്ന് അമ്മാനമാടുന്ന ബോളിനെ തഴുകാൻ നോക്കിയ മേയർ മൈ താന മധ്യത്തിൽ വീണത് കാണികളിൽ ചിരി പടർത്തിയെങ്കിലും, ബോളിനായി കാൽ ഉയർത്തിയ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഒന്ന് മൈതാനത്ത് ഉമ്മ വെച്ചു.
കളിയുടെ മുപ്പത്തിരണ്ടാം മിനുറ്റിൽ കിട്ടിയ ഫ്രീ കിക്ക് സുപ്രണ്ട് ഗോളാക്കി മാറ്റാൻ പരിശ്രമിച്ചപ്പോൾ മതിൽ കെട്ടി പ്രതിരോധം തീർത്ത പ്രസ് ക്ലബ്ബ് താരങ്ങളുടെ ഇടയിലൂടെ നാലാം ഗോൾ . മൈതാനത്തിന്റെ തലങ്ങും വിലക്കും ഓടിക്കളിച്ച സാഹിലിന്റെ മുന്നേറ്റത്തിന്റെ മികവിൽ വി ജേഷ് അഞ്ചാം ഗോൾ നേടുകയും ചെയ്തു.
റഫറിയുടെ വിസിൽ മുഴക്കത്തിനായ് കാത്ത് നിന്ന മഴ മെല്ലെ മെല്ലെ ടർഫിനെയും കളിക്കാരേയും കുളിപ്പിച്ചു. മേയർ അഡ്വ: ടി ഒ മോഹനൻ നയിച്ച കോർപ്പറേഷൻ ടീമും, ജില്ലാ കലക്ടർ ചന്ദ്രശേഖരൻ നയിച്ച പ്രസ് ക്ലബ് ടീമിനെയും പരിചയപ്പെടുത്താനായി മുൻ കേരള ഫുട്ബോൾ താരവും ക്യാപ്റ്റനും മായ മിഥുൻ അതിഥിയായി . ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, മുസ്ലിഹ് മഠത്തിൽ, സിയാദ് തങ്ങൾ, റസാഖ് , സജേഷ് , കോഡിനേറ്റർ കെ.സി രാജൻ മാസ്റ്റർ, പി.എം ബാബുരാജ് എന്നിവരും അനുഗമിച്ചു മേയർ നയിച്ച കോർപ്പറേഷൻ ടീമിന്ന് വേണ്ടി ഷൈജുവും, രാജീവനും 2 ഗോൾ വീതവും വിജേഷ് ഒരു ഗോളും നേടി. നേടി. പ്രസ് ക്ലബ് ടീമിന് വേണ്ടി യദു ആശ്വാസ ഗോൾ ഗോൾ നേടി. ചടുലമായ കമേന്ററിയിലൂടെ താലുക്ക്‌ അസി: തഹസീൽദാർ ഷാജു കെ.വി. ഒരിക്കൽ കൂടി കൈയ്യടി നേടി എന്ന് പറയാം.
✍️ ജലീൽ ചക്കാലക്കൽ

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും