Home KANNUR കണ്ണൂര്‍ ദസറ- പാഴ് വസ്തുക്കളുപയോഗിച്ച് ശില്പനിര്‍മ്മാണം – പാഴ് വസ്തുക്കൾ ശേഖരിച്ച് ശിൽപിക്ക് കൈമാറി
KANNUR - October 10, 2023

കണ്ണൂര്‍ ദസറ- പാഴ് വസ്തുക്കളുപയോഗിച്ച് ശില്പനിര്‍മ്മാണം – പാഴ് വസ്തുക്കൾ ശേഖരിച്ച് ശിൽപിക്ക് കൈമാറി

കണ്ണൂര്‍ ദസറയുടെ പ്രചരണത്തിന്റെ ഭാഗമായി പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് ശില്‍പം നിര്‍മ്മിക്കുന്നതിന് വേണ്ടി മേയർ അഡ്വക്കറ്റ് ടി ഒ മോഹനന്റെ നേതൃത്വത്തിൽ കൗൺസിലർമാർ കോർപ്പറേഷൻ ഓഫീസ് പരിസരത്തുനിന്ന് പാഴ് വസ്തുക്കള്‍ ശേഖരിച്ച് ശില്‍പി സുരേന്ദ്രന്‍ കൂക്കാനത്തിന്
കൈമാറി. പാഴ് വസ്തുക്കളായ ടിൻ, പ്ലാസ്റ്റിക് ടയർ, കുപ്പി തുടങ്ങിയവ ഉപയോഗിച്ച് രണ്ട് രണ്ടുദിവസത്തിനുള്ളിൽ ശില്പനിർമ്മാണം പൂർത്തിയാകുമെന്ന് ശില്പി കൂക്കാനം സുരേന്ദ്രൻ അറിയിച്ചു.

സ്റ്റേഡിയം കോർണറിൽ വെച്ച് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം പി രാജേഷ്, ഷാഹിന മൊയ്തീൻ,സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ ബീവി, ആസിമ സി എച്ച്, ബിജോയ് തയ്യിൽ, ക്ലീൻ സിറ്റി മാനേജർ പി പി ബൈജു, ദസറ കോഡിനേറ്റർ കെ സി രാജൻ മാസ്റ്റർ, ആർട്ടിസ്റ്റ് ശശികല, ദസറ സ്വാഗതസംഘം ഭാരവാഹികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും