മീലാദാഘോഷം നടത്തി
മയ്യിൽ : പാവന്നൂർ ദാറുൽ ഇഹ്സാൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വാദീ ഇഹ്സാനിൽ നടന്ന മീലാദ് വാർഷിക സമ്മേളനം പ്രസിഡണ്ട് ബഹു:ഉമർ ഹാജിയുടെ അധ്യക്ഷതയിൽ ബഹു : യൂസുഫ് സഅദി ഉൽഘാടനം ചെയ്തു. തിരുനബി സ്നേഹലോകത്തിന്റെ നിത്യവസന്തം എന്ന ശീർഷകത്തിൽ പ്രിൻസിപ്പൽ ബഹു: സഈദ് സഖാഫി അൽ ഹികമി മുഖ്യപ്രഭാഷണം നടത്തി. കയ്യങ്കോട് റൗളതുൽ ഇഹ്സാൻ ബൂർദ സംഘം നടത്തിയ ബുർദ ഇശൽവിരുന്നിന് മുഹമ്മദ് സ്വാലിഹ്, ഹാഫിസ് മുഹമ്മദ് യാസിർ, സൈനുൽ ആബിദ്, എന്നിവർ നേതൃത്വം നൽകി തുടർന്ന് മദ്റസാ , ദർസ് വിദ്യാർത്ഥികളുടെ സാഹിത്യ കലാ മത്സരങ്ങളും സമ്മാന വിതരണവും തബർറുക് വിതരണവും നടന്നു. ജനറൽ സെക്രട്ടറി ബഹു : ഹംസ സഖാഫി അൽ ബദവി വിദേശത്ത് നിന്ന് ആശംസകൾ അറിയിച്ചു. അബ്ദൂൽ ജബ്ബാർ ഹാജി, മമ്മുഞ്ഞി സാഹിബ്, അലി ഉസ്താദ് , ഹാശിർ,അബ്ദുല്ല, നിസാമുദ്ദീൻ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി