മയക്കുമരുന്ന് വിൽപന ചോദ്യം ചെയ്ത ദമ്പതികളെ മർദ്ദിച്ചു
വളപട്ടണം: മയക്കുമരുന്ന് വിൽപന ചോദ്യം ചെയ്തതിന് യുവാവിനെ നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചു.പാപ്പിനിശേരി അരോളി ആസാദ് നഗറിലെ ബാലകൃഷ്ണൻ്റെ മകൻ വിപി അഖിലിനെയാണ് ആക്രമിച്ചത് തടയാൻ ചെന്ന ഭാര്യക്കും മർദ്ദനമേറ്റു.ഇക്കഴിഞ്ഞ 8 ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പ്രദേശത്ത്മയക്കുമരുന്ന് വിൽപന നടത്തുന്നത് ചോദ്യം ചെയ്ത വിരോധത്തിലാണത്രേ പാപ്പിനിശേരി എടന്തോട് സ്വദേശി അഭിനവ്, സ്വരാജ്, കണ്ടാലറിയാവുന്ന മറ്റു രണ്ടു പേരും ചേർന്ന് വീടുകയറി ആക്രമിച്ചത്.ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ചെന്ന ഭാര്യയെ സംഘം തള്ളിയിടുകയും മർദ്ദിക്കുകയും ചെയ്തതായും വളപട്ടണം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
Click To Comment