കണ്ണൂര്‍ കോര്‍പ്പറേഷന്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണവും പട്ടികജാതി ഗുണഭോക്തൃ സംഗമവും സംഘടിപ്പിച്ചു.
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ പരിപാടിയും പട്ടികജാതി ഗുണഭോക്താക്കളുടെ സംഗമവും സംഘടിപ്പിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി ഷമീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ കൗണ്‍സിലര്‍മാരായ കെ പി അബ്ദുള്‍ റസാഖ്, ശ്രീജ ആരംഭന്‍, പനയന്‍ ഉഷ, മിനി അനില്‍കുമാര്‍ എന്‍ ശകുന്തള, വി കെ ശ്രീലത, എ ഉമൈബ, പി കൗലത്ത്, കെ പി രജനി തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ഗുണഭോക്തൃ സംഗമവും ബോധവൽക്കരണ ക്ലാസും നടന്നു. വ്യവസായ വകുപ്പ് മുഖേനയുള്ള ആനുകൂല്യങ്ങളെക്കുറിച്ച് വ്യവസായ വകുപ്പ് ഓഫീസർ ജിനു ജോണും, തദ്ദേശഭരണ വകുപ്പും പട്ടികജാതി വികസന വകുപ്പും നടത്തുന്ന ക്ഷേമ പദ്ധതികളെക്കുറിച്ച് പട്ടികജാതി വികസന ഓഫീസർ അനിത ടി കെ യും ക്ലാസ്സെടുത്തു.