Home NARTH KANNADIPARAMBA അഖില കേരള ഹദീസ് കോമ്പറ്റീഷന്‍; നിടുവാട്ട് സ്വദേശി ഹാഫിള് മുഹമ്മദ് ഷിബിലി ജേതാവായി
KANNADIPARAMBA - October 9, 2023

അഖില കേരള ഹദീസ് കോമ്പറ്റീഷന്‍; നിടുവാട്ട് സ്വദേശി ഹാഫിള് മുഹമ്മദ് ഷിബിലി ജേതാവായി

കണ്ണാടിപ്പറമ്പ്: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഡിപാര്‍ട്‌മെന്റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സിന്റെ കീഴില്‍ സംഘടിപ്പിച്ച അഖില കേരള ഹദീസ് കോമ്പറ്റീഷന്‍ ഹദ്ദസനീ പ്രോഗ്രാമില്‍ ഒന്നാം സ്ഥാനം ദാറുല്‍ ഹസനാത്ത് ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഹാഫിള് മുഹമ്മദ് ശിബിലി കരസ്ഥമാക്കി. നൂറ്റിനാല്‍പതോളം ഹദീസുകള്‍ സനദടക്കം മനപ്പാടമാക്കലായിരുന്നു മത്സരം. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഫൈനല്‍ റൗണ്ടില്‍ മുപ്പതിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും