ജില്ലാ തല ചിത്രരചനാ മൽസരം സംഘടിപ്പിച്ചു.
കണ്ണുർ :- ഒക്ടോബർ പതിനഞ്ച് മുതൽ ഇരുപത്തി മൂന്ന് വരെ കണ്ണൂരിൽ നടത്തപ്പെടുന്ന ദസറയുടെ മുന്നോടിയായി തളാപ്പ് മിക്സഡ് യു പി സ്ക്കുളിൽ ജില്ലാ തല ജലച്ചായ ചിത്രരചനാ മൽസരം സംഘടിപ്പിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം ബി രാജേഷിന്റെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ ഉൽഘാടനം നിർവ്വഹിച്ചു. കോഡിനേറ്റർ കെ.സി രാജൻ മാസ്റ്റർ , മുസ്ലീഹ് മഠത്തിൽ, ബിജോയ് തയ്യിൽ, ആർട്ടിസ്റ്റ് ശശി കല, സി വി .വിജയൻ , ജലീൽ ചക്കാല ക്കൽ എന്നിവർ സംസാരിച്ചു.
Click To Comment