Home KANNUR സഹോദരിയുടെ വീട് ആക്രമിച്ച സഹോദരനെതിരെ കേസ്
KANNUR - October 9, 2023

സഹോദരിയുടെ വീട് ആക്രമിച്ച സഹോദരനെതിരെ കേസ്

മയ്യിൽ: മുൻ വിരോധത്തിൽ സഹോദരിയുടെ വീട് ആക്രമിച്ച സഹോദരനെതിരെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മയ്യിൽ പോലീസ് കേസെടുത്തു. മയ്യിൽ ഒറപ്പൊടിയിലെ (55) കാരിയുടെ പരാതിയിലാണ് സഹോദരൻ നാരായണനെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 7 ന് ശനിയാഴ്ചരാത്രിയിലാണ് പരാതിക്കാസ് പദമായ സംഭവം. കത്തിയുമായിവീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയായിരുന്നു. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും