കെട്ടിടത്തിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു
വെള്ളരിക്കുണ്ട്.നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന സ്വന്തം വീടിന്റെ മുകളില്‍ നിന്ന് അബദ്ധത്തിൽ താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ വെൽഡിംഗ് തൊഴിലാളി മരണപ്പെട്ടു.
മാലോം വള്ളിക്കടവ് പിണക്കാട്ട് പറമ്പിൽ ദേവസ്യ ജോണി (56) യാണ് മരണപ്പെട്ടത്.
ഇന്നലെ ഉച്ചക്ക് 12 മണിയോടെ വീടിന് മുകളില്‍ ഷീറ്റ് പണിയുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ദേവസ്യയെ ഉടന്‍ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടു. ഭാര്യ: ലിസി. മക്കള്‍: ലിജോ (വെല്‍ഡിങ് ഷോപ്പ് മാലോം), ലിറ്റി. മരുമക്കള്‍: റീന, ജോഷോ. സഹോദരങ്ങള്‍: ജോസ്, ജോര്‍ജ്, കുട്ടിയമ്മ, ഓമന, ലീലാമ്മ, മേരി, കുഞ്ഞുഞ്ഞ്.വെള്ളരിക്കുണ്ട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.