കട്ടിലിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മൂന്നു വയസുകാരൻ മരണപ്പെട്ടു
പെരിങ്ങോം .കിടപ്പുമുറിയിലെ കട്ടിലിൽ നിന്നും താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വയസുകാരൻ മരിച്ചു.. കുറ്റൂർ പൂരക്കടവിലെ വ്യാപാരി കാനാ വീട്ടിൽ ഷിജു-ഗ്രീഷ്മ ദമ്പതികളുടെ മകൻ ഇവാൻ (3) ആണ് മരണപ്പെട്ടത്.ഇക്കഴിഞ്ഞ 6 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിൽ കയറി ചാർജ് ചെയ്യുകയായിരുന്ന മൊബൈൽ ഫോൺ പ്ലഗിൽ നിന്നും ഊരിയെടുക്കുന്നതിനിടെ കട്ടിലിൽ നിന്നും അബദ്ധത്തിൽ തെന്നി താഴേക്ക് തലയടിച്ച് വീഴുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കണ്ണൂർ മിംസ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സക്കിടെയായിരുന്നു അന്ത്യം. സഹോദരൻ:റി ഷാൻ
Click To Comment