Home NARTH LOCAL-NEWS KOLACHERI OBIT കെ.ടി. അബ്ദുള്ള മൗലവി അന്തരിച്ചു
OBIT - October 9, 2023

കെ.ടി. അബ്ദുള്ള മൗലവി അന്തരിച്ചു


ഇരിട്ടി: പ്രമുഖ മതപണ്ഡിതനും, സമസ്തകേരള ജംഇയ്യത്തുൽ ഉലമ ജില്ല സെക്രട്ടറിയുമായ ഇരിട്ടി കീഴൂരിലെ ദാറുൽ റഹ്മ മൻസിലിൽ കെ.ടി. അബ്ദുല്ല മൗലവി (80) അന്തരിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ ,
കാസർഗോഡ് ജില്ല ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട്, തൃക്കരിപ്പൂർ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി, പുന്നാട് റിയാസുൽ ഹിക്കം മദ്രസ സദർ മുഅല്ലിം, മഹല്ല് ഖത്തീബ്, എസ്.എം.എഫ്. ജില്ലാ പ്രസിഡന്റ്, സമസ്ത ഇരിട്ടി റെയിഞ്ച് ജനറൽ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.മികച്ച സേവന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി റിയാദ് കെ എം സി സി ഏർപ്പെടുത്തിയ മാനവ സേവ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
ഭാര്യ: റാബിയ. മക്കൾ: മുഹമ്മദ് ഫാറൂഖ്, ഷഫീഖ് (വ്യാപാരി കൂത്തുപറമ്പ്), അബ്ദുൾ കാദർ ( മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്), മുനീർ പറമ്പായി (അധ്യാപകൻ,കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ ഹയർ സെക്കണ്ടറി സ്കൂൾ), ആയിഷ, ആരിഫ, ആബിദ. മരുമക്കൾ: റയ്ഹാന, ഹഫ്സത്ത്, സുമൈയ്യ, ശുഹൈമ (അധ്യാപിക പത്തൊൻപതാം മൈൽ സീൽ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ), നിസാർ (വ്യാപാരി ), സക്കീർ (സൗദി), മുനീർ (മദ്രസ അധ്യാപകൻ, കാട്ടാമ്പള്ളി, മയ്യിൽ).

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും