Home KANNUR മാലിന്യ പരിപാലന ചട്ടങ്ങൾ ലംഘിച്ചതിന് 25,000 രൂപ പിഴ
KANNUR - October 9, 2023

മാലിന്യ പരിപാലന ചട്ടങ്ങൾ ലംഘിച്ചതിന് 25,000 രൂപ പിഴ

കണ്ണൂർ : ബേക്കറി സാധനങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്ന സ്ഥാപനത്തിന് മാലിന്യ പരിപാലന ചട്ടങ്ങൾ ലംഘിച്ചതിന് 25,000 രൂപ പിഴ ചുമത്തി നടപടി സ്വീകരിക്കാർ മുണ്ടേരി പഞ്ചായത്തിന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നിർദേശം നൽകി.

കുടുക്കിമെട്ടയിൽ പ്രവർത്തിക്കുന്ന സ്വീറ്റെക്സ് ബേക്കറിയുടെ അനുബന്ധ സ്ഥാപനമായ പലഹാരനിർമാണശാലയിലാണ് നിയമവിരുദ്ധമായ രീതിയിൽ ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി കത്തിക്കുന്നതായി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് കണ്ടെത്തിയത്.

കുടുക്കിമെട്ടയിലെ ബേക്കറിയിലെ അജൈവ മാലിന്യങ്ങൾ ഉൾപ്പെടെ ഹരിതകർമസേനയ്ക്ക് മുഴുവനായി കൈമാറാതെ മറ്റ് മാലിന്യങ്ങളുമായി കൂട്ടിക്കലർത്തി ഇൻസിനറേറ്ററിൽ കത്തിക്കുകയാണ് ചെയ്തിരുന്നത്. പരിശോധനയിൽ നിരോധിത ഉത്പന്നങ്ങൾ കണ്ടെടുത്ത കുടുക്കിമെട്ടയിലെ തന്നെ ഹോം സെന്റർ എന്ന സ്ഥാപനത്തിനും പതിനായിരം രൂപ പിഴ ചുമത്തി.

പ്ളാസ്റ്റിക് വാഴയില, ഒറ്റത്തവണ ഉപയോഗ പ്ളാസ്റ്റിക് ഗ്ളാസുകൾ, പേപ്പർ കപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്. വരുംദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിലെ ഉൾപ്പെടെയുളള മാലിന്യ സംസ്കരണ സംസ്കരണ സംവിധാനങ്ങൾ പരിശോധിക്കുമെന്ന് ജില്ലാ എൻഫോഴ്സ്മെന്റ്‌ സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും