Home KANNUR ബുള്ളറ്റ് മോഷണം ; പ്രതിയെ കണ്ടെത്താൻ സഹായിച്ചത് എ ഐ ക്യാമറ
KANNUR - October 7, 2023

ബുള്ളറ്റ് മോഷണം ; പ്രതിയെ കണ്ടെത്താൻ സഹായിച്ചത് എ ഐ ക്യാമറ

കണ്ണൂർ: വാഹന മോഷ്ടാവായ ചന്തേര മാണിയാട്ട് സ്വദേശി എ.ഐ ക്യാമറയിൽ കുടുങ്ങി, മോഷ്ടിച്ച വാഹനവുമായി കോഴിക്കോട് പിടിയിൽ. ചന്തേര മാണിയാട്ട് ഹോമിയോ ഡിസ്പെൻസറിക്ക് സമീപം താമസിക്കുന്ന ബാലകൃഷ്ണൻ്റെ മകൻ എം.കെ.ഹൗസിൽ പി.വി. ലബീഷിനെ (23) യാണ് കോഴിക്കോട് നടക്കാവ് സ്റ്റേഷൻ എസ്.ഐ.വിനു മോഹനും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ കണ്ണൂർ റെയിൽവെ മുത്തപ്പൻകാവിന് സമീപം നിർത്തിയിട്ട ചാലാട് സ്വദേശി പി.രാജേഷിൻ്റെ കെ എൽ 58.സെഡ്.7052 നമ്പർ ബുള്ളറ്റുമായി കടന്നു കളഞ്ഞ മോഷ്ടാവിൻ്റെ ദൃശ്യം തലശേരിയിലെ എ.ഐ കാമറയിൽ പതിഞ്ഞതിൻ്റെ ദൃശ്യം ലഭിച്ചതോടെ ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി എ ബിനു മോഹനും സംഘവും അന്വേഷണം ഊർജിതമാക്കിയിരുന്നു. രക്ഷപ്പെട്ട മോഷ്ടാവ് നടക്കാവ് സ്റ്റേഷൻ പരിധിയിലെ എരഞ്ഞിപ്പാലത്ത് നിർത്തിയിട്ട സ്കോർപ്പിയോ കാറുമായി രക്ഷപ്പെട്ടെങ്കിലും പോലീസ് സംഘം പിൻതുടർന്ന് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലായ പ്രതിയെ പോലീസ് സംഘം ചോദ്യം ചെയ്തപ്പോഴാണ് ചേവായൂർ സ്റ്റേഷൻ പരിധിയിൽ നിന്നും ഓമ്നി വാൻ മോഷ്ടിച്ച് രക്ഷപ്പെട്ട വിവരവും ഈ വാഹനം ഉപയോഗിച്ച് താമരശേരിയിലെ മൊബൈൽ ഷോപ്പിൽ നിന്നും ഫോൺ മോഷ്ടിച്ച വിവരവും പുറത്തുവന്നത്. കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത ബുള്ളറ്റ് മോഷ്ടിച്ചു
കൊണ്ടുപോയ പ്രതിയെ കുറിച്ച് തെളിവ് ഒന്നും ലഭ്യമല്ലാത്ത അവസരത്തിൽ കണ്ണൂർ പോലീസിന്
തുണയായി
എത്തിയത് ദേശീയ പാതയിൽ സ്ഥാപിച്ച
എ ഐ ക്യാമറയായിരുന്നു. പ്രതി ഹെൽമെറ്റ്‌ ധരിക്കാതെ യാത്ര തുടർന്നപ്പോൾ തലശ്ശേരി കൊടുവള്ളിയിൽ സ്ഥാപിച്ച ക്യാമറയിൽ മോഷ്ടാവിൻ്റെ വ്യക്തമായ ചിത്രം പതിയുകയായിരുന്നു. ഈ ദൃശ്യമാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. മോഷ്ടിച്ച ബുള്ളറ്റ് കോഴിക്കോട് നിന്നും പോലീസ് ഇന്ന് കണ്ണൂരിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും