കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവം
പഴയങ്ങാടി : കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവം 2023 വിവിധ തരം വ്യത്യസ്ഥങ്ങളായ പരിപാടികളോട് കൂടി ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു ഇതുമായ് ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഷാജിർ ആദ്യക്ഷം വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും
എം എൽ എ മാരും ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ആബിദ ടീച്ചർ, ഷിജു, കെ താഹിറ, തമ്പാൻ മാസ്റ്റർ എന്നിവർ രക്ഷാധികാരികളായും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർ എന്നിവർ വൈസ് ചെയർമാൻ മാരായും ബ്ലോക്ക് പഞ്ചായത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർക്കിംഗ് ചെയർമാൻ, ബ്ലോക്ക് പഞ്ചായത് സെക്രട്ടറി ജനറൽ കൺവീനർമാരായും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെ വിവിധ സബ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.