Home NARTH KANNADIPARAMBA ഹാശിം തങ്ങൾ എക്സലൻസി അവാർഡ് ദാനം ഒൿടോബർ 11 ന്
KANNADIPARAMBA - October 7, 2023

ഹാശിം തങ്ങൾ എക്സലൻസി അവാർഡ് ദാനം ഒൿടോബർ 11 ന്

കണ്ണൂർ: കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ശില്പിയും മത-സാംസ്കാരിക-സാമൂഹിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന സയ്യിദ് കെഎം ഹാശിം കുഞ്ഞി തങ്ങളുടെ ഓർമ്മക്കായി ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്സ് മാനേജിംഗ് കമ്മിറ്റി ഏർപ്പെടുത്തിയ എക്സലൻസി അവാർഡ് ദാനം ഒക്ടോബർ 11 ന് ബുധനാഴ്ച്ച ഹസനാത്ത് ഗ്രാന്റ് മസ്ജിദിൽ വെച്ച് നടക്കും. വൈകുന്നേരം 4:30 ന് നടക്കുന്ന ചടങ്ങിൽ ജില്ലയിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഹസനാത്ത് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അവാർഡ് ദാനം നിർവഹിക്കും.
പ്രമുഖ പണ്ഡിതനും, സമസ്ത കേന്ദ്ര മുശാവറ മെമ്പറുമായ ഉസ്താദ് മാണിയൂർ അഹ്മദ് മൗലവിയാണ് ഈ വർഷത്തെ അവാർഡ് ജേതാവ്. മത-വൈജ്ഞാനിക-സാമൂഹിക മേഖലകളിൽ അദ്ദേഹം നടത്തിവരുന്ന ശ്ലാഘനീയ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് അവാർഡ് നൽകുന്നത്. അവാർഡ് ദാന ചടങ്ങിൽ പണ്ഡിതരും പൗരപ്രമുഖരും മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരും പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ അഡ്വ. പി.വി സൈനുദ്ദീൻ, എ.ടി മുസ്ഥഫ ഹാജി, കെ.പി അബൂബക്കർ ഹാജി പുല്ലുപ്പി, ഖാലിദ് ഹാജി കമ്പിൽ, കബീർ കണ്ണാടിപ്പറമ്പ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും