കൊട്ടപ്പൊയിൽ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുക്കന്മാർകണ്ടി മഖാം ഉറൂസ് 10ന്
പള്ളിപ്പറമ്പ്: കൊട്ടപ്പൊയിൽ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുക്കന്മാർകണ്ടി മഖാം ഉറൂസ് 10ന് (ചൊവ്വാഴ്ച) നടക്കും. വൈകീട്ട് 7 മണിയോടെ കൊട്ടപ്പൊയിൽ വലിയുള്ളാഹി നഗറിൽ വെച്ചു നടക്കുന്ന പരിപാടി വൈകീട്ട് 4.30ന് മഖാം അങ്കണത്തിൽ മൗലീദ് പാരായണത്തോടെ ആരംഭിക്കും. ഇതിന് ഇസ്മായിൽ കാമിൽ സഖാഫി നേതൃത്വം നൽകും. എം മുഹമ്മദ് സഅദിയുടെ അധ്യക്ഷതയിൽ അബ്ദുള്ളകുട്ടി ബാഖവി മഖ്ദൂമി പരിപാടി ഉദ്ഘാടനം ചെയ്യും. ശേഷം നടക്കുന്ന പ്രഭാഷണത്തിനും ദുആ മജ്‌ലിസിനും സയ്യിദ് മുത്തന്നൂർ തങ്ങൾ ആത്മീയ നേതൃത്വം നൽകും. പ്രസ്തുത പരിപാടിയിൽ ഷഫീഹ് സഅദി സ്വാഗതവും, ശംസുദ്ധീൻ കെ.കെ നന്ദിയും പറയും.
Click To Comment