കേരള മുസ്ലിം ജമാഅത്ത് മിലാദ് പരിപാടി സമാപിച്ചു.
ഇരിട്ടി : കാവുംപടി യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്, എസ് വൈഎസ്, എസ് എസ് എഫ് സംയുക്തമായി നടത്തിയ “നൂർ മഹബ്ബ 2023” മീലാദ് പരിപാടി സമാപിച്ചു. സമാപനസമ്മേളനം എസ് വൈഎസ് ജില്ലാവൈസ് പ്രസിഡന്റ് ഷാജഹാൻ മിസ്ബഹി ഉത്ഘാടനം ചെയ്തു. ടി ഹാഷിം അമീനി മുഖ്യ പ്രഭാഷണം നടത്തി . പി.പി.അസ്സൈനാർ അധ്യക്ഷത വഹിച്ചു.
കാവുംപടി മഹല്ല് പ്രസിഡന്റ് പി പി മുഹമ്മദ് മാസ്റ്റർ, പി അബ്ദുൽ മജീദ്, പി മൂസ ഹാജി, പി കെ മുഹമ്മദ് മാസ്റ്റർ, എൻ കെ അബ്ദുൽ സലാം, അബ്ദുൽ സലാം സഖാഫി, മുഹമ്മദ് അലി മുസ്‌ലിയാർ, മുനീർകാവുംപടി,
പി.കെ.ഷഫീക് , പി മൂസ എന്നിവർ സംസാരിച്ചു.
Click To Comment