Home KANNUR നിർത്തിയിട്ട പിക്കപ്പ് വാനിന് തീപിടിച്ചു.
KANNUR - October 7, 2023

നിർത്തിയിട്ട പിക്കപ്പ് വാനിന് തീപിടിച്ചു.

ആളിപ്പടർന്ന തീ പെട്ടെന്ന് കെടുത്താനായതുമൂലം വൻ അപകടം ഒഴിവായി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ആക്രി സാധനങ്ങൾ കയറ്റി പയഞ്ചേരി ഹൈലൈറ്റ് ഫർണിച്ചറിന് എതിർവശത്തെ കടകൾക്കുമുന്നിൽ നിർത്തിയിട്ട വാനിനായിരുന്നു തീപിടിച്ചത്.

കറുത്ത പുക ഉയർന്ന് തീ ആളിപ്പടർന്നതോടെ സമീപത്തുണ്ടായിരുന്നവർ വെള്ളമൊഴിച്ച് തീക്കെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇരിട്ടി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. തുണിക്കടയും ഗ്യാസ് അടുപ്പുകൾ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങളും വിൽപ്പന നടത്തുന്ന കടയുടെ ഷട്ടറുകളോടുചേർന്നായിരുന്നു തീപിടിച്ച വാഹനം നിർത്തിയിരുന്നത്.

കടയുടെ ഷട്ടറുകൾ അടച്ചിരുന്നതും തീ വേഗം കെടുത്താനായതും വലിയ ദുരന്തം ഒഴിവാക്കി. വാഹനത്തിന്റെ മുൻവശം കത്തിനശിച്ചു. പയഞ്ചേരിയിലെ ഇല്ലിക്കൽ മൊയ്തൂട്ടിയുടെതാണ് വാഹനം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും