കോണ്‍ഗ്രസിന്റെ സംസ്ഥാനവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം
.
രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് എഐസിസി ആഹ്വാനം അനുസരിച്ച് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തില്‍ നരേന്ദ്ര മോദിയുടെയും, അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി .ഡിസിസി പ്രസിഡന്റ് അഡ്വ:മാർട്ടിൻ ജോർജ്ജിന്റെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ കെപിസിസി മെമ്പർമാരായ കെ സി മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ, അമൃത രാമകൃഷ്ണൻ, വി വി പുരുഷോത്തമൻ, ഡോ :ഷമ മുഹമ്മദ്, സുരേഷ് ബാബു എളയാവൂർ, അഡ്വ :റഷീദ് കൗവായി, സി ടി ഗിരിജ, എം പി വേലായുധൻ,മുഹമ്മദ് ഷമ്മാസ്,കുക്കിരി രാഗേഷ്,കായക്കുൽ രാഹുൽ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, കല്ലിക്കോടൻ രാഗേഷ്, സുധീഷ് മുണ്ടേരി, എന്നിവർ പങ്കെടുത്തു