മുക്കുപണ്ട തട്ടിപ്പ്; പ്രതി അറസ്റ്റിൽ
തളിപ്പറമ്പ്. സ്വർണ്ണം പൂശിയ മുക്കുപണ്ടം പണയം വെച്ച് ബേങ്കിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ കൂട്ടു പ്രതി അറസ്റ്റിൽ. ചെറുകുന്ന് താവം മുട്ടിൽ സ്വദേശി നാസിക മൻസിലിൽ നദീറിനെ (29)യാണ് ഇൻസ്പെക്ടർ എ.വി.ദിനേശ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷംതളിപ്പറമ്പിലെ സൗത്ത് ഇന്ത്യൻ ബേങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ഒരു കോടി രൂപയോളം തട്ടിയെടുത്ത സംഭവത്തിൽഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.നേരത്തെ കേസിൽ മുഖ്യപ്രതിയായ തൃക്കരിപ്പൂർ സ്വദേശിയും ഏഴോത്തെ ഭാര്യാ ഗൃഹത്തിൽ താമസക്കാരനുമായ യുവാവിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കേസിൽ സ്ത്രീകൾ ഉൾപ്പെടെ പത്തോളം പ്രതികളുണ്ട്.
Click To Comment