Home KANNUR ദുബായിൽ റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് മരണപ്പെട്ട കണ്ണാടിപ്പറമ്പ് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
KANNUR - October 6, 2023

ദുബായിൽ റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് മരണപ്പെട്ട കണ്ണാടിപ്പറമ്പ് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കണ്ണാടിപ്പറമ്പ: ദുബായിൽ റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് മരണപ്പെട്ട കണ്ണാടിപ്പറമ്പ് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പുല്ലൂപ്പി ടാക്കീസ് റോഡിലെ പരേതനായ നമ്പ്യാങ്കണ്ടി ഗോവിന്ദൻ – അരയന്നൂർ ഗൗരി ദമ്പതികളുടെ മകനായ അരയന്നൂർ പ്രകാശൻ (55) ആണ് കഴിഞ്ഞ ചൊവ്വാഴ്ച ദുബായ് കരാമ സെന്ററിനു സമീപത്തു വെച്ച് റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ചു മരണപ്പെട്ടത്. ഭാര്യ: ഷീബ പി.പി (ഏഴാംമൈൽ). മക്കൾ: അഭിരാമി, പാർത്ഥിപ്. സഹോദരങ്ങൾ: സരസ്വതി, പ്രദീപൻ, പ്രസന്ന (പരണൂൽ – വെള്ളിക്കീൽ), ഷാജി (എറണാകുളം). മൃതദേഹം ഇന്നു (വെള്ളിയാഴ്ച) ഉച്ചയോടെ നാട്ടിലെത്തിച്ച് വൈകീട്ട് 6 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ സംസ്‌കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും