Home KANNUR ബി ജെ പി പ്രവർത്തകൻ്റെ ബൈക്ക് കത്തിച്ചു
KANNUR - October 5, 2023

ബി ജെ പി പ്രവർത്തകൻ്റെ ബൈക്ക് കത്തിച്ചു

ചക്കരക്കൽ: രാഷ്ട്രീയ വിരോധംബിജെപി പ്രവർത്തകൻ്റെവീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് അഗ്നിക്കിരയാക്കി.പ്രവാസിയും മുഴപ്പാലകൈതപ്രത്ത് താമസിക്കുന്ന ബിജെപി പ്രവർത്തകൻ കിണച്ച വളപ്പിൽ റിജിലിൻ്റെ (31) ബൈക്കാണ് കത്തിച്ചത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ. എൽ.13.ഡബ്ല്യു.9714 നമ്പർ ബൈക്ക് പെട്രോൾ ഒഴിച്ചാണ് അക്രമികൾ തീവെച്ച് നശിപ്പിച്ചത്. തീപിടുത്തത്തിൽ വീടിൻ്റെ തറക്ക് പാകിയ ടൈൽസും ചുമരിലും തീ പടർന്ന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചക്കരക്കൽ എസ്.ഐ.എം.സി. പവനനും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.2015-ൽ സി പി എം ബ്രാഞ്ച് ഓഫീസിൽ അക്രമം നടത്തിയ കേസിൽ റിജിൽ ഉൾപ്പെടെയുള്ള പത്തോളം പേരെ കുറ്റക്കാരല്ലെന്ന് കണ്ട് കഴിഞ്ഞ ദിവസം തലശേരി കോടതി വെറുതെ വിട്ടിരുന്നു.ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ ബൈക്ക് കത്തിച്ച സംഭവമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും