Home KANNUR വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിമൂന്ന് പേർക്കെതിരെ കേസ്
KANNUR - October 5, 2023

വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിമൂന്ന് പേർക്കെതിരെ കേസ്

തളിപ്പറമ്പ: ദളിത് യുവതിയുടെ വീട്ടിൽ പാതിരാത്രിയിൽ അതിക്രമിച്ച് കയറി യുവതിയെയും ഭർത്താവിനെയും കുട്ടിയെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ മൂന്ന് പേർക്കെതിരെ പരാതിയിൽ കേസ് .ആന്തൂർ പറശിനിക്കടവിൽ താമസിക്കുന്ന 31കാരിയുടെ പരാതിയിലാണ് പ്രദേശവാസികളായ റിതിൻ, യദുകൃഷ്ണൻ, സരിഗഎന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി 12.30 മണിയോടെയാണ് സംഭവം. ഒന്നാം പ്രതിയുടെ മാതാവുമായി സ്നേഹസംഭാഷണം നടത്തുന്നതിലുള്ള വിരോധത്തിൽ വീട്ടിൽ കയറി ചീത്ത വിളിക്കുകയും തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും