ഇ.പി അനിൽകുമാർ ചികിത്സാ സഹായ ഫണ്ടിലേക്ക് ‘സ്പർശനം’ തുക കൈമാറി
കണ്ണാടിപറമ്പ്: ഇ.പി അനിൽകുമാർ ചികിത്സാ സഹായ ഫണ്ടിലേക്ക് ‘സ്പർശനം’ ചാരിറ്റബിൾ സൊസൈറ്റിയുടെ തുക കൈമാറി. പ്രഭാത് വായനശാല വാട്‌സ്ആപ്പ് ഗ്രൂപ്പും ചേർന്ന് 30,000 രൂപയാണ് കൈമാറിയത്. ‘സ്പർശനം’ എക്സിക്യൂട്ടീവ് അംഗവും ഇ.പി അനിൽകുമാർ ചികിത്സാ സഹായ കമ്മിറ്റി കൺവീനറുമായ രഘുനാഥൻ, ചെയർമാൻ എം.കെ ചന്ദ്രനിൽ നിന്നും തുക ഏറ്റുവാങ്ങി. ‘സ്പർശനം’ എക്സിക്യൂട്ടീവ് അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.
Click To Comment