Home KANNUR വ്യാപാരികൾ മാർച്ചും ധർണയും നടത്തി.
KANNUR - October 5, 2023

വ്യാപാരികൾ മാർച്ചും ധർണയും നടത്തി.

കണ്ണൂർ : കേരള റീട്ടെയിൽ ഫുട്‍വെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി മാർച്ചും ധർണയും നടത്തി. കോട്ടയത്ത് മരിച്ച ഫുട്ട്‌വെയർ വ്യാപാരി ബിനുവിന്റെ മരണത്തിന് ഉത്തരവാദികളായ കർണാടക ബാങ്ക് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കെ.ആർ.എഫ്.എ. ജില്ലാ കമ്മിറ്റി കർണാടക ബാങ്ക് കണ്ണൂർ ശാഖയക്ക് മുന്നിലാണ് ധർണ നടത്തിയത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത്ത് ഉദ്ഘാടനം ചെയ്തു. ഹഖിം മാടായി അധ്യക്ഷത വഹിച്ചു. കെ.എസ്. റിയാസ്, ഗംഗാധരൻ ചെറുകുന്ന്, ശിജിത്ത് മയ്യിൽ, ഫിറോസ് കൂത്തുപറമ്പ്, സി.വി. ജാഫർ സാദിക്ക്, ബാബു പോപ്പുലർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും