അനുമോദനം നൽകി
പുല്ലൂപ്പി :-കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ സർ സയ്യിദ് കോളേജ് ഫൈൻ ആർട്സ് സെക്രട്ടറി ആയി തിരഞ്ഞെടുത്ത പുല്ലൂപ്പി ശാഖ എം എസ് എഫ് സെക്രട്ടറി സൈഫുദ്ധീൻ സാഹിബിനെയും,പള്ളിക്കുന്ന്കൃഷ്ണമേനോൻ വനിതാകോളേജിൽ ഇക്കണോമിക്സ് അസോസിയേഷനിലേക്ക് തിരഞ്ഞെടുത്ത പുല്ലൂപ്പി ശാഖ എം എസ് എഫ് ഹരിത ജോയിന്റ് സെക്രട്ടറി ഷാനിബ ടി കെ യും പുല്ലൂപ്പി ശാഖ മുസ്‌ലിം ലീഗിന്റെയും മുസ്‌ലിംയൂത്ത്ലീഗിന്റെയും , എം എസ് എഫിന്റെയും നേതൃത്വത്തിൽ അനുമോദിച്ചു .മുസ്‌ലിം ലീഗ് ശാഖ സെക്രട്ടറി നൗഫൽ സാഹിബ്, മക്ക കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രവർത്തക സമിതി അംഗവും കെ എം സി സി ബുഹൈറാത്ത് ഏരിയാകമിറ്റി പ്രസിഡന്റ്റുമായ അബ്ദുള്ള സാഹിബും ചേർന്ന് വിജയികൾക്ക് ഉപഹാരം നൽകി. ചടങ്ങിൽ ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി സി മുഹമ്മദ്, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജി, മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി മിസ്ബാഹ് പുല്ലൂപ്പി, ഫഹീം കെ വി, ത്വയ്യിബ് കെ കെ തുടങ്ങിയവർ പങ്കെടുത്തു .