കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി.
അജ്‌മാൻ: കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി. പറശ്ശിനിക്കടവ് മന്നൻ വീട്ടിൽ ജിജേഷ് (35) ആണ് മരിച്ചത്.
വിസിറ്റ് വിസയിൽ യു.എ.ഇയിൽ എത്തിയ ഇദ്ദേഹം കഴിഞ്ഞ ജൂണിൽ ഉണ്ടായ അപകടത്തെ തുടർന്ന് ഷാർജ അൽ ഖാസ്മിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.
പിതാവ്: ജനാർദനൻ മന്നൻ. മാതാവ്: വനജ പുതിയപുരയിൽ.
നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Click To Comment