Home KANNUR ബിസിനസ് പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 13,70,300 രൂപ തട്ടിയെടുത്തു.
KANNUR - October 4, 2023

ബിസിനസ് പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 13,70,300 രൂപ തട്ടിയെടുത്തു.

തളിപ്പറമ്പ്.ബിസിനസിൽ പങ്കാളിയാക്കാമെന്നും അതേ കമ്പനിയിൽ മകന് ജോലി നൽകാമെന്നും വാഗ്ദാനം നൽകി അധ്യാപികയുടെ 13,70,300 രൂപ തട്ടിയെടുത്തതായ പരാതിയിൽ വിശ്വാസ വഞ്ചനക്ക് പോലീസ് കേസെടുത്തു. തളിപ്പറമ്പ് പൂക്കോത്ത് നടയിലെ വൈശാഖത്തിൽ കെ. എൻ.ഹേമജ (58)യുടെ പരാതിയിലാണ്
തൃശൂർ ചിറ്റിലപ്പിള്ളി അടാട്ട് സ്വദേശി പി.സി. സ ഹീദ് അൻവറിനെ (30) തിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. ഈ വർഷം മാർച്ച് 14 മുതൽ പരാതിക്കാരിയുടെ മകനെ ബിസിനസിൽ പങ്കാളിയാക്കാമെന്നും അതേ കമ്പനിയിൽ ജോലി നൽകാമെന്നും വാഗ്ദാനം ചെയ്ത് പ്രതി പറഞ്ഞ പ്രകാരം പണം അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകിയിട്ടും നാളിതുവരെയായി ജോലിയോ കൊടുത്ത പണമോതിരിച്ചു കിട്ടിയില്ലെന്ന പരാതിയിലാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് പദയാത്ര സംഘടിപ്പിച്ചു