ഐഎംഎ വാർഷിക സമ്മേളനം വ്യാഴാഴ്ച.
കണ്ണൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കണ്ണൂർ ഹെഡ് ക്വാർട്ടേഴ്സ് ബ്രാഞ്ച് വാർഷിക സമ്മേളനം കണ്ണൂർ ഐഎംഎ ഹാളിൽ വ്യാഴാഴ്ച നടക്കും. ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ .ജോസഫ് ബെനവന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐഎംഎ പ്രസിഡണ്ട് ഡോ വി സുരേഷ് അധ്യക്ഷനായിരിക്കും. വാർഷിക റിപ്പോർട്ട്, ബജറ്റ്, വരവ് ചിലവ് കണക്കുകൾ എന്നിവ സെക്രട്ടറി ഡോ രാജ്മോഹൻ, ട്രഷറർ ഡോ എ കെ ജയചന്ദ്രൻ എന്നിവർ അവതരിപ്പിക്കും. പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ജില്ലാ ചെയർമാൻ ഡോ ലളിത് സുന്ദരം, മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ മുഹമ്മദ് അലി, ഡോ പി കെ ഗംഗാധരൻ, ഡോ ബാലകൃഷ്ണ പൊതുവാൾ, ഡോ സി നരേന്ദ്രൻ, ഡോ നീന ജയറാം പ്രസംഗിക്കും. 700 ൽ അധികം മെമ്പർമാരുള്ള ഉത്തരമലബാറിലെ ഏറ്റവും വലിയ ബ്രാഞ്ചുകളിൽ ഒന്നാണ് കണ്ണൂർ ഐ എം എ. എല്ലാ ആഴ്ചയും സ്ഥിരമായി അക്കാദമിക പരിപാടികളും തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കുന്ന ഇന്ത്യയിൽ തന്നെ മികച്ച ബ്രാഞ്ചുകളിൽ ഒന്നാണ് കണ്ണൂർ ഐഎംഎ. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് ആരംഭിക്കുന്ന വാർഷിക സമ്മേളനത്തിൽ ഒമ്പതുമണിക്ക് പുതിയ ഭാരവാഹികൾ സ്ഥാനാരോഹണം ചെയ്യുമെന്ന് മീഡിയ കൺവീനർ ഡോ. സുൽഫിക്കർ അലി അറിയിച്ചു.