Home KANNUR മയ്യിൽ ഗവ. ഹയർ സെക്കൻഡറി ചാമ്പ്യൻമാർ
KANNUR - October 4, 2023

മയ്യിൽ ഗവ. ഹയർ സെക്കൻഡറി ചാമ്പ്യൻമാർ

മയ്യിൽ : തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കായികമേളയിൽ മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ 254 പോയിന്റ് നേടി ചാമ്പ്യൻമാരായി. 190 പോയിന്റ്് നേടി മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റണ്ണറപ്പായി. സമാപനസമ്മേളനത്തിൽ ആന്തൂർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി.പ്രേമരാജൻ ട്രോഫികൾ വിതരണം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി ജില്ലാ കോ ഓർഡിനേറ്റർ എം.കെ.അനൂപ്കുമാർ, എസ്.എസ്.കെ. തളിപ്പറമ്പ് സൗത്ത് ബി.പി.സി. ഗോവിന്ദൻ എടാടത്തിൽ, പ്രഥമാധ്യാപകരായ പി.പി.സുരേഷ്ബാബു, സി.വിനോദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും