Home NARTH LOCAL-NEWS KOLACHERI OBIT പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു
പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു
മട്ടന്നൂർ: ചാവശ്ശേരിപ്പറമ്പിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിലുണ്ടായിരുന്ന മൂന്നു വയസ്സുകാരൻ മരിച്ചു. ചാവശ്ശേരിപ്പറമ്പിലെ പി. കെ. ഹൗസിൽ ഷബീറിന്റെ മകൻ ഐസിൻ ആദമാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മാതാവ് പി. കെ. മുബഷീറ(23)യെ ഗുരുതര പരിക്കുകളോ ടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശി പ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് അപകടം. ചാവശ്ശേരിപ്പറമ്പിൽ നിന്ന് പത്തൊൻപതാം മൈലിലേക്ക് പോകുന്ന സ്കൂട്ടറും വെളിയമ്പ്രയി ലേക്ക് വരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു.
Click To Comment