Home KANNUR കണ്ണൂര്‍ ദസറ സംഘാടക സമിതിയും പ്രോഗ്രാം റിലീസിംഗും
KANNUR - October 3, 2023

കണ്ണൂര്‍ ദസറ സംഘാടക സമിതിയും പ്രോഗ്രാം റിലീസിംഗും


ഒക്ടോബര്‍ 15 മുതല്‍ ആരംഭിക്കുന്ന കണ്ണൂര്‍ ദസറയുടെ സംഘാടക സമിതി യോഗം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ വെച്ച് ദസറയുടെ ഒന്‍പത് ദിവസത്തെ പരിപാടികള്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ മാധ്യമപ്രവര്‍ത്തകന്‍ ദിനകരന്‍ കൊമ്പിലാത്തിന് നല്‍കി പ്രകാശനം ചെയ്തു. നിറയട്ടെ നിറങ്ങള്‍ മറയട്ടെ മാലിന്യങ്ങള്‍ എന്ന ദസറയുടെ പ്രചരണ വാക്യത്തിന്‍റെ ലോഗോയും പി കെ പ്രേമരാജന് നല്‍കി മേയര്‍ പ്രകാശനം ചെയ്തു. 9 ദിവസം വൈവിധ്യമാര്‍ന്ന കലാ സാസ്കാരിക പരിപാടികളാണ് അരങ്ങേറുക. ആല്‍മരം മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത നിശ, രചന നാരായണന്‍ കുട്ടിയുടെ നൃത്താവിഷ്കാരം, പെരുവനം കുട്ടന്‍ മാരാരുടെ പാണ്ടിമേളം, ആശാ ശരത് അവതരിപ്പിക്കുന്ന ആശാ നടനം, നസീര്‍ സംക്രാന്തിയുടെ മെഗാഷോ, കണ്ണൂര്‍ ഷെരീഫ്, അജയ് ഗോപാല്‍ എന്നിവരുടെ ഗാനമേള, പ്രസീത ചാലക്കുടിയുടെ ഫോക് ബാന്‍ഡ്, യുംന അജിന്‍ നയിക്കുന്ന ഖവാലി-ഗസല്‍ എന്നിവ ഓരോ ദിവസങ്ങളിലായി നടക്കും. എം പി മാര്‍, എം എല്‍ എ മാര്‍, സിനിമാതാരങ്ങള്‍, സാംസ്കാരിക നായകര്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും.

സംഘാടക സമിതി യോഗത്തില്‍ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചു. ദസറയുടെ ഭാഗമായി സ്ഥാപനങ്ങളും പ്രധാന ജംഗ്ഷനുകളും ദീപാലങ്കാരം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. മേയര്‍ അഡ്വ.ടി ഒ മോഹനന്‍, ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വ.പി ഇന്ദിര, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍ ഉഷ, ദസറ കോ- ഓർഡിനേറ്റർ കെ സി രാജന്‍ മാസ്റ്റര്‍, പി പി ബൈജു, കെ വേലായുധൻ, എൻ കെ രത്നേഷ് മറ്റ് സംഘടനാ പ്രതിനിധികളായ ആര്‍ എം എ മുഹമ്മദ് കുഞ്ഞി, കെ വി സലീം, എ കെ റഫീഖ്, കെ പി അബ്ദുള്‍ റഹ്മാന്‍, ശശിധരന്‍ കെ പി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും