Home KANNUR എൻ. രാമകൃഷ്ണൻ
സ്മൃതിദിനത്തോടനുബന്ധിച്ച് സി.എച്ച് സെന്ററിൽ സ്നേഹ സംഗമവും വിരുന്നും സംഘടിപ്പിച്ചു.
KANNUR - October 3, 2023

എൻ. രാമകൃഷ്ണൻ
സ്മൃതിദിനത്തോടനുബന്ധിച്ച് സി.എച്ച് സെന്ററിൽ സ്നേഹ സംഗമവും വിരുന്നും സംഘടിപ്പിച്ചു.

കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ. ശ്രീ എൻ. രാമകൃഷ്ണന്റെ സ്മൃതിദിനത്തോടനുബന്ധിച്ച് കണ്ണൂർ എൻ.ആർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എളയാവൂർ സി.എച്ച് സെന്ററിന്റെ സാന്ത്വന കേന്ദ്രത്തിൽ സ്മൃതി സംഗമവും സ്നേഹവിരുന്നും സംഘടിപ്പിച്ചു.എൻ.ആർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി പ്രമുഖ കോൺഗ്രസ് നേതാവും മുൻ കണ്ണൂർ കോർപ്പറേഷൻ മേയറുമായ ശ്രീമതി : സുമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വളരെ താഴേ തട്ടിൽ സാധാരണക്കാർക്കിടയിൽ ത്യാഗപൂർണ്ണമായ പൊതുപ്രവർത്തനം നടത്തി രാഷ്ട്രീയ രംഗത്ത് ഉന്നതങ്ങളിലേക്ക് നടന്നുകയറിയ എൻ.ആറിന്റെ വിയോഗം സമൂഹത്തിന് അപരിഹാര്യവും നികത്താൻ പറ്റാത്തതുമായ നഷ്ടണെന്ന് സുമ ബാലകൃഷ്ണൻ ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ സ്മൃതിദിനത്തിൽ ആശ്രയമറ്റവരുടെ അഭയ കേന്ദ്രമായി വളരെ മാതൃകാ പ്രവർത്തനം നടത്തുന്ന എളയാവൂർ സി.എച്ച് സെന്റലെ അന്തേവാസികൾക്ക് സ്നേഹവിരുന്ന് സംഘടിപ്പിക്കുന്നത് വളരെ ശ്ലാഘനീയമാണെന്നും അവർ തുടർന്നു പറഞ്ഞു. ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി സി.വി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അനുസ്മരണ പ്രഭാഷണം നടത്തി അമൃത രാമകൃഷ്ണൻ,മുണ്ടേരി ഗംഗാധരൻ, ശ്രീജ മഠത്തിൽ, സുധീഷ് മുണ്ടേരി, രാഹുൽ കായക്കൂൽ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, സി.എം.ഗോപിനാഥ്, പി.എ. ഹരി, ശ്രീജ ആരംഭൻ, പ്രിനിൽ മതുക്കോത്ത്, മുഹമ്മദ് അഷ്റഫ് സി.എച്ച്, കെ.എം. ഷംസുദ്ദീൻ, എൻ, അബ്ദുള്ള, പി.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് എൻ.ആറിന്റെ കുടുംബങ്ങളാക്കം പങ്കെടുത്തു കൊണ്ട് സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികൾക്കൊപ്പം സ്നേഹ സദ്യയും സംഘടിപ്പിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും