Home KANNUR മാലിന്യമുക്ത നവകേരളത്തിനായി കൈകോർത്ത് കയരളം നോർത്ത് എ എൽ പി സ്കൂളിലെ കുട്ടികളും
KANNUR - October 3, 2023

മാലിന്യമുക്ത നവകേരളത്തിനായി കൈകോർത്ത് കയരളം നോർത്ത് എ എൽ പി സ്കൂളിലെ കുട്ടികളും

മയ്യിൽ:
ഗാന്ധിജയന്തി ദിനത്തിൽ മാലിന്യമുക്ത നവകേരളത്തിനായി കൈകോർത്ത് കയരളം നോർത്ത് എ എൽ പി സ്കൂളിലെ കുട്ടികളും. കുട്ടികളും രക്ഷിതാക്കളും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. മാലിന്യമുക്ത നവകേരളത്തിനായി പ്രതിജ്ഞയുമെടുത്തു. ശുചിത്വ അസംബ്ലിയും സംഘടിപ്പിച്ചു. മയ്യിൽ ഗ്രാപഞ്ചായത്ത് അംഗം എ പി സുചിത്ര ഉദ്ഘാടനം ചെയ്തു. പി‌ ടി എ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷനായി. പ്രധനാധ്യാപിക എം ഗീത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം പി നവ്യ, കെ വൈശാഖ്, കെ പി ഷഹീമ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും