Home KANNUR MAYYIL കർഷക സംഘം, കർഷക തൊഴിലാളി, സി.ഐ.ടി.യു മയ്യിൽ ഏറിയ കമ്മിറ്റി കരിദിനം ആചരിച്ചു.
MAYYIL - October 3, 2023

കർഷക സംഘം, കർഷക തൊഴിലാളി, സി.ഐ.ടി.യു മയ്യിൽ ഏറിയ കമ്മിറ്റി കരിദിനം ആചരിച്ചു.


മയ്യിൽ- കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി കർഷകദ്രോഹ നയങ്ങൾക്കെതിരെ, ലഖീം പൂർ വേരിയിലെ കൂട്ടക്കൊലക്ക് ഉത്തരവാദിയായ കേന്ദ്ര മന്ത്രിയെ പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യമുന്നയിച്ചു കൊണ്ട് കർഷക സംഘം, കർഷക തൊഴിലാളി, സി.ഐ.ടി യു മയ്യിൽ ഏറിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കരിദിനം ആചരിച്ചു. മയ്യിൽ ടൗണിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.CITU ജില്ലാ വൈസ് പ്രസിഡണ്ട് സ: ഇ. സുർജിത്ത് കുമാർ ഉൽഘാടനം ചെയ്തു.CITU ഏറിയ പ്രസിഡണ്ട് സ: കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു.കർഷക സംഘം ജില്ലാ കമ്മറ്റി അംഗം സ: രാജേഷ് പ്രേം ,KSKTU ജില്ലാ കമ്മറ്റി അംഗവും മയ്യിൽ ഏറിയ സെക്രട്ടറിയുമായ സ: എ.ടി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.കർഷക സംഘം ഏറിയ സെക്രട്ടറി സ:പി.പവിത്രൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും