ജോലി വാഗ്ദാനം നൽകി അര ലക്ഷം തട്ടിയെടുത്തു
കണ്ണൂർ.ഓൺലൈൻ കമ്പനിയിൽജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും അര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കൊട്ടിയൂർ അമ്പായത്തോട് സ്വദേശി ജോർജിൻ്റെ മകൻ അനീഷ് ജോർജിൻ്റെ (38) പരാതിയിലാണ് കേസെടുത്തത്.കഴിഞ്ഞവർഷം ഒക്ടോബറിൽ ഫെയ്സ് ബുക്കിലെ ജോലി പരസ്യത്തിൽ റോബ് റോവ് വി ഐ പി ക്ലബ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന കമ്പനിക്ക് പരാതിക്കാരൻ പലതവണകളായി ഗൂഗിൾ പേ വഴി അര ലക്ഷം രൂപ അയച്ചുകൊടുക്കുകയും പിന്നീട് ജോലിയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
Click To Comment